ന്യൂഡെല്‍ഹി: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയുടെ ദേഹത്ത് യുവാവ് ആസിഡ് ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. 23 വയസുള്ള അയല്‍വാസി യുവാവാണ് 26 വയസുള്ള യുവതിക്ക് മേല്‍ ആസിഡ് ഒഴിച്ചത്. ഡെല്‍ഹി ബാവനയിലാണ് സംഭവം.
മൊണ്ടു എന്ന യുവാവിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. വിവാഹിതയായ യുവതിയെ വിവാഹ അഭ്യര്‍ഥന നടത്തി മോണ്ടു നിരന്തരം ശല്യം ചെയ്യുമായിരുന്നു. ശല്യം സഹിക്കാനാവാതെ യുവതിയും കുടുംബവും വീട് മാറി.
സംഭവ ദിവസം യുവതിയുടെ വീടിനടുത്തെത്തിയ മോണ്ടു യുവതിയോട് ഭര്‍ത്താവിനെ ഉപേക്ഷിച്ച് തനിക്കൊപ്പം വരാന്‍ ആവശ്യപ്പെട്ടു. നിരസിച്ച യുവതിയുടെ കൈകള്‍ പിന്നില്‍ കെട്ടി ദേഹത്തേക്ക് ആസിഡ് ഒഴിച്ച് കടന്നു കളയുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബീഹാറിലെ ബക്സറില് നിന്നാണ് മോണ്ടുവിനെ അറസ്റ്റ് ചെയ്തത്.