കൊച്ചി: അമ്മയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അറിയിച്ചിരിക്കുകയാണ് കെ പി എ സി ലളിതയുടെ മകന് സിദ്ധാര്‍ത്ഥ്. എല്ലാവരുടെയും സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദി അറിയിച്ചു.
കരള്‍ രോഗത്തെ തുടര്‍ന്ന് നടി കെ പി എ സി ലളിത പത്ത് ദിവസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം നടിയെ തൃശൂരിലെ ആശുപത്രിയില്‍ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ കുറച്ചുകാലമായി കെ പി എ സി ലളിതയെ ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടായിരുന്നു.കരള്‍ മാറ്റിവയ്ക്കുകയാണ് പരിഹാരമെങ്കിലും പ്രായവും മറ്റു ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്തേ തീരുമാനമെടുക്കാനാവൂ.