വിദ്വേഷ പോസ്റ്റിട്ടു;ഡെൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാനെതിരേ രാജ്യദ്രോഹകേസ്

ന്യൂഡെൽഹി: സാമൂഹ്യ മാധ്യമങ്ങളില്‍ വിദ്വേഷ പോസ്​റ്റിട്ട ഡെൽഹി ന്യൂനപക്ഷ കമീഷൻ ചെയർമാൻ ഡോ.സഫറുൽ ഇസ്​ലാം ഖാനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു. ഡെല്‍ഹി വസന്ത്​കുഞ്ച്​ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്​ നടപടി.

ഐ.പി.സി സെക്ഷൻ 124എ (രാജ്യദ്രോഹം), 153എ (വിവിധ വിഭാഗങ്ങൾക്കിടയിൽ സ്​പർധയുണ്ടാക്കൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ്​ കേസെടുത്തിരിക്കുന്നത്.

ഇന്ത്യയില്‍ ഇസ്ലാമോഫോബിയ ഉണ്ടെന്നാരോപിച്ച് അറബ്​ ലോകത്ത്​ നടക്കുന്ന കാമ്പയിനെ അനുകൂലിച്ച്‌​ സഫറുല്‍ ഖാൻ നേരത്തെ ട്വീറ്റ്​ ചെയ്​തിരുന്നു​. ഇതുമായി ബന്ധപ്പെട്ട്​ കുവൈറ്റിന് നന്ദി പറഞ്ഞായിരുന്നു സഫറുല്‍ ഖാൻ ട്വീറ്റ്​ ചെയ്തത്. ഇതിനെതിരെയാണ് രാജ്യദ്രോഹ കുറ്റം ചുമത്തി ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഡെല്‍ഹി ജോയിന്‍റ്​ പൊലീസ്​ കമീഷണര്‍ നീരജ്​ താക്കൂറാണ്​ കേസെടുത്തത്.​ അതേസമയം, കേസിനെകുറിച്ച്​ പ്രതികരിക്കാൻ സഫറുൽ ഖാൻ തയാറായില്ല.

എന്നാൽ തന്റെ അഭിപ്രായങ്ങൾ ചിലരെ വേദനിപ്പിച്ചുവെന്ന് മനസിലാക്കുന്നുവെന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നതായുമറിയിച്ചു  ഖാൻ മാപ്പ് പറഞ്ഞ് കേസെടുക്കുന്നതിന് മുമ്പ് രംഗത്ത് എത്തിയിരുന്നു.

.