ന്യൂഡെൽഹി : കൊറോണ ബാധിതരായ ഡെൽഹിയിലെ എല്ലാ ഡോക്ടർമാരും നഴ്സുമാരും അവർക്ക് രോഗം പിടിപെട്ടതിനെ കുറിച്ച് രേഖാമൂലം വിശദീകരണം നൽകണമെന്നു ഡെൽഹി കുടുംബാരോഗ്യ ക്ഷേമ സെക്രട്ടറി പദ്മിനി സിംഗ്ല.
എന്നാൽ അധിക്യതരുടെ കത്ത് ഡോക്ടർമാരുടെ ഇടയിൽ വലിയ പ്രതിഷേധമായതിനെത്തുടർന്ന് താമസിയാതെ പിൻവലിച്ചു. ഇന്നലെ വിശദീകരണ കത്താണ് ഇന്നലെ തന്നെ പിൻവലിച്ചത്. തങ്ങൾ ബ്യൂറോക്രാറ്റുകളുടെ അസംബന്ധ ഉത്തരവുകൾ അനുസരിക്കാൻ ഉള്ളവരല്ലെന്ന് തിരിച്ചടിച്ച് ഡോക്ടർമാർ പ്രതികരിച്ചതാടെയാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം കത്ത് വിവാദമായത്.
ഡോക്ടർമാരും നഴ്സുമാരും ശരിയായി രീതിയിൽ ഉള്ള മുൻകരുതലുകൾ എടുക്കാത്തതിനാലാണ് ഇവർക്ക് രോഗം പിടിപെട്ടതുമെന്നാണ് പദ്മിനി സിംഗ്ല വിശദീകരണം ആവശ്യപ്പെട്ടു നൽകിയ കത്തിൽ പറയുന്നത്.
ഡെൽഹിയിൽ കൊറോണ ആശുപത്രിയല്ലാത്ത ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരും രോഗബാധിതരായിട്ടുണ്ട്. രോഗികളെ പരിചരിക്കുമ്പോൾ ഇവർ വേണ്ട രീതിയിലുള്ള മുൻകരുതലുകൾ എടുക്കാത്തതിനാലാണ് ഇവർക്ക് രോഗ ബാധ ഏൽക്കുന്നതെന്നും ഇതിനെക്കുറിച്ചുള്ള വിശദികരണം ആരോഗ്യപ്രവർത്തകർ നൽകണമെന്നുമാണ് സിംഗ്ല പറയുന്നത്. രോഗ ബാധ മൂലം ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവ് പല ആശുപത്രികളിലും കണ്ടു വരുന്നു. ഇത് മറ്റു രോഗികളുടെ പരിചരണത്തെയും ബാധിക്കും. ഒരു ഡോക്ടറിനോ നഴ്സിനോ രോഗം ബാധിച്ചാൽ കൂടെയുള്ളവരും 14 ദിവസത്തെ നീരീക്ഷണത്തിൽ പോകേണ്ടതായി വരുന്നു. ഇതുമൂലമാണ് ആരോഗ്യപ്രവർത്തകരുടെ കുറവ് ഉണ്ടാകുന്നതെന്ന് കത്തിൽ പറഞ്ഞിരുന്നു.
എന്നാൽ കുടുംബാരോഗ്യ ക്ഷേമ സെക്രട്ടറി ഈ നടപടിക്കെതിരെ ഡോക്ടർമാരുടെ ഇടയിൽ പ്രതിഷേധം പടരുകയാണ്. കൊറോണ വൈറസിനെ തടയുന്നതിനുള്ള ഏക മാർഗം പി പി ഐ കിറ്റുകൾ ധരിക്കുക്ക എന്നതാണ് എന്നാൽ
പിപിഇ ധരിക്കുകയും എല്ലാ മുൻകരുതലുകളും എടുക്കുകയും ചെയ്യുമ്പോഴും കൊറോണ വൈറസിൽ നിന്നും 100% സുരക്ഷ ഉറപ്പ് നൽകുന്നില്ല. ഇത് മനസിലാക്കാത്ത
ബുദ്ധിശൂന്യരായ സെക്രട്ടറിയെ പോലുള്ളവർക്കിടയിൽ നിന്നും ദൈവം നമ്മുടെ രാജ്യത്തെ രക്ഷിക്കട്ടെയെന്നാണ് ഡോക്ടർമാർ പ്രതികരിച്ചത്.