രാജ്യത്ത് വീണ്ടും സിക്ക വൈറസ് ; 25 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ലക്‌നൗ: രാജ്യത്ത് വീണ്ടും സിക്ക വൈറസ് സ്ഥിരീകരിച്ചു. കാണ്‍പൂരില്‍ 25 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലെ മൊത്തം രോഗബാധിതരുടെ എണ്ണം 36ലെത്തി. ചകേരി കന്റോണ്‍മെന്റ് ഏരിയയുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.

രോഗബാധിതരെ ഐസൊലേഷനിലാക്കിയെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത മേഖലയില്‍ അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 150 ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ലാല്‍ ബംഗ്ലാവ്, ലാല്‍ കുര്‍തി, കകോരി, ഖ്വാസി ഖേദ, ഓം പുര്‍വ്വ, ഹര്‍ജിന്ദര്‍ നഗര്‍ എന്നിവിടങ്ങളിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.

കാണ്‍പൂര്‍ ജില്ലയിലെ നാല്‍പത്തി അയ്യായിരത്തോളം പേരെ പരിശോധനയ്‌ക്ക് വിധേയമാക്കിയതായി മജിസ്‌ട്രേറ്റ് പറഞ്ഞു.കഴിഞ്ഞ മാസം 23 നാണ് കാണ്‍പൂരില്‍ സിക്ക വൈറസ് ആദ്യം കണ്ടെത്തിയത്. 10 ദിവസത്തിനുളളില്‍ 11 പേരിലേക്ക് രോഗം വ്യാപിച്ചു.