കോട്ടയം: എം.ജി സര്‍വകലാശാലയില്‍ സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ഥിനി, വി.സിക്കെതിരെ കൂടുതല്‍ ആരോപണവുമായി രംഗത്ത്. 2014ല്‍ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നതായും അന്ന് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വൈസ് ചാന്‍സലറെ വിവരം അറിയിച്ചിരുന്നുവെങ്കിലും നടപടിയെടുത്തില്ലെന്നും അവര്‍ ആരോപിച്ചു.
മാറ്റൊരു ഗവേഷക വിദ്യാര്‍ഥി കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, ആരോപണ വിധേയനെ സംരക്ഷിക്കുന്ന സമീപനമാണ് വി.സി സ്വീകരിച്ചത്. മറ്റൊരു സര്‍വകലാശാല ജീവനക്കാരനും അപമര്യാദയായി പെരുമാറി. വൈസ് ചാന്‍സലറെ വിശ്വാസമില്ല. ഗവേഷണം തുടരാന്‍ സൗകര്യം ഒരുക്കാമെന്ന വാഗ്ദാനത്തിലും വിശ്വാസമില്ലെന്നും വിദ്യാര്‍ഥിനി പറഞ്ഞു.
അതേസമയം ലൈംഗീക അതിക്രമ പരാതി കളവാണെന്ന് വൈസ് ചാൻസലർ പറഞ്ഞു. ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. ഒമ്പത് വർഷത്തിനിടയിൽ ഗവേഷക വിദ്യാർഥിനി വാക്കാൽ പോലും പരാതിപ്പെട്ടിട്ടില്ല എന്നും വൈസ് ചാൻസലർ പറഞ്ഞു