മോന്‍സണെതിരെ 15ലക്ഷം തട്ടിയെന്ന പരാതിയിൽ ഒരു ക്രൈംബ്രാഞ്ച് കേസ് കൂടി

കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെതിരെ ഒരു തട്ടിപ്പ് കേസ് കുടി രജിസ്റ്റര്‍ ചെയ്തു. തൃശൂര്‍ സ്വദേശി ഹനീഷ് ജോര്‍ജിൻ്റെ പരാതിയില്‍ ആണ് കേസെടുത്തത്. മോന്‍സണ്‍ 15 ലക്ഷം രൂപ വാങ്ങി തട്ടിച്ചെന്നാണ് പരാതി. ക്രൈംബ്രാഞ്ച് ആണ് കേസെടുത്തിരിക്കുന്നത്. നാല് പുരാവസ്തു ക്കള്‍ മോന്‍സ് വില്‍ക്കാന്‍ ഏല്‍പ്പിച്ചു. അതിനുശേഷം 15 ലക്ഷം രൂപ അഡ്വാന്‍സ് ആയി വാങ്ങിയെന്നും ഇത് തിരികെ നല്‍കിയില്ലെന്നുമാണ് കേസ്.

മകളുടെ നിശ്ചയത്തിന് മോന്‍സന്‍ 15 ലക്ഷം വാങ്ങിയിരുന്നുവെന്ന് ഇയാള്‍ നേരത്തെ പരാതിപ്പെട്ടിരുന്നു.
പുരാവസ്തു വിതരണക്കാരന്‍ സന്തോഷ് നല്‍കിയ പരാതിയില്‍ മോന്‍സന്‍ മാവുങ്കലിനെ ഇന്ന് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

40 മുതല്‍ 60 വര്‍ഷം വരെ മാത്രം പഴക്കമുള്ള പുരാവസ്തുക്കള്‍ കാട്ടി മോന്‍സന്‍ ജനങ്ങളെ പറ്റിക്കുകയായിരുന്നു. കേസിന്റെ തൊണ്ടി മുതല്‍ എന്ന നിലയില്‍ ഇവ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്.

അതേ സമയം ,മ്യൂസിയത്തിന്‍റെ കവാടത്തിലുള്ള രണ്ട് സിംഹങ്ങളുടെ ശില്‍പ്പം ഉള്‍പ്പടെ ചില വസ്തുക്കള്‍ക്ക് താന്‍ പണം നല്കിയിട്ടുണ്ടെന്ന് മോ‍ന്‍സന്‍ തെളിവെടുപ്പിനിടെ വാദിച്ചിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടക്കാനുള്ള പട്ടികയില്‍ നിന്ന് ഇതൊഴിവാക്കിയിട്ടുണ്ട്.