Home State എരുമേലിയിലെ ഏഞ്ചൽ വാലിയിൽ ഉരുൾപൊട്ടൽ

എരുമേലിയിലെ ഏഞ്ചൽ വാലിയിൽ ഉരുൾപൊട്ടൽ

0

കോട്ടയം: എരുമേലി പഞ്ചായത്തിലെ ഏഞ്ചൽ വാലിയിൽ ഉരുൾപൊട്ടൽ. എൻഡിആർഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. വനത്തിനുള്ളിലാണ് ഉരുൾപൊട്ടൽ ഉണ്ടായതെന്നാണ് സൂചന. പ്രദേശത്തെ മൂന്ന് വീടുകളിൽ വെള്ളം കയറി. കനത്ത നാശനഷ്ടമുണ്ടായെന്നാണ് വിവരം. ആളപായമില്ല.

സിപിഎം സമ്മേളനം നടക്കുന്നതിന്റെ സമീപത്തുകൂടിയാണ് ഉരുൾപൊട്ടിയൊഴുകിയത്. വെള്ളം വരുന്ന ശബ്ദം കേട്ട് ആളുകൾ ഓടിരക്ഷപ്പെട്ടതിനാൽ വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.

ശബരിമല വനമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് എയ്ഞ്ചൽ വാലി. വനത്തിനുള്ളിലാണ് ഉരുൾ പൊട്ടിയത് എന്നാണ് സൂചനകൾ.

കോട്ടയം ജില്ലയിൽ ഇന്ന് വ്യാപകമായ മഴ തുടരുകയാണ്. ദുരന്തസാധ്യത കണക്കിലെടുത്തി പല സ്ഥലത്തുനിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നുണ്ട്.

ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുകയാണ്. ഇന്ന് വൈകുന്നേരം ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here