ചെന്നൈ: തമിഴ്നാട്ടിലെ പടക്ക കടയിലെ തീപിടുത്തതില്‍ മരിച്ചവരുടെ എണ്ണം ആറായി. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്ക കടയിലാണ് ചൊവ്വാഴ്ച രാത്രിയോടെ തീപിടുത്തും ഉണ്ടായത്.
പടക്ക കടയ്ക്ക് സമീപത്തെ ബേക്കറിയില്‍ നിന്നുമാണ് തീ പടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം. ദീപാവലി കണക്കിലെടുത്ത് കടയില്‍ വലിയ തോതില്‍ പടക്കം സംഭരിച്ചിരുന്നു. അഗ്‌നിശമന സേനയും പോലീസും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്തെ കടകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
തീപിടുത്തതെത്തുടര്‍ന്ന് ആകാശത്തേക്ക് തീഗോളം ഉയര്‍ന്നു പൊങ്ങിയിരുന്നു. കടയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനം കത്തി നശിച്ചിട്ടുണ്ട്. പൊട്ടിത്തെറിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദേശിച്ചു. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നല്‍കും.