വയനാട്: വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. വയനാട് ജില്ലയിലെ മേപ്പാടി മുണ്ടക്കൈയില്‍ ഇന്നലെ രാത്രി നഗരത്തിലും പരിസര പ്രദേശങ്ങളിലും മാവോയിസ്റ്റുകളെത്തി മേപ്പാടി ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറുകളും പോസ്റ്ററുകളും ഒട്ടിച്ചതായി കണ്ടെത്തി. തമിഴ് ഭാഷയില്‍ എല്ലാം കൈ കൊണ്ടെഴുതിയ പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്.
തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ പ്രതികരിക്കണമെന്നു ആഹ്വാനം ചെയ്തിരിക്കുന്നു.സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് തെരച്ചില്‍ തുടങ്ങി. ഈ പ്രദേശങ്ങളില്‍ നേരത്തെയും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു. ലഘുലേഖകള്‍ നല്‍കുകയും വീടുകളിലെത്തുകയും ചെയ്യാറുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.