കുഞ്ഞിനെ തട്ടികൊണ്ടുപോകൽ ; ഒത്താശ ചെയ്ത സംസ്ഥാന ശിശു ക്ഷേമസമിതി പിരിച്ചുവിടണമെന്ന് ശിശുക്ഷേമ സംരക്ഷണ സമിതി

തിരുവനന്തപുരം: പിഞ്ചുകുഞ്ഞിന്റെ തട്ടിക്കൊണ്ടു പോകലിനും കുഞ്ഞിനെ തിരക്കിട്ട് ചട്ടവിരുദ്ധമായി ദത്ത് നൽകുന്നതിനും ഒത്താശ ചെയ്ത സംസ്ഥാന ശിശുക്ഷേമ സമിതി ഭരണസമിതി അടിയന്തിരമായി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സമിതി രക്ഷാധികാരി കൂടിയായ ഗവർണർക്ക് ശിശു ക്ഷേമ സംരക്ഷണ സമിതി നിവേദനം നൽകി. ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കുഞ്ഞുങ്ങളെ രഹസ്യമായി കൈമാറ്റം ചെയ്തതായ ആക്ഷേപമുണ്ടായതിനെ തുടർന്ന് സമിതി ഭരണം സർക്കാർ ഏറ്റെടുത്ത് സമിതി ഭാരവാഹികൾക്കെതിരെ നടപടികൾ കൈക്കൊണ്ടിരുന്നു.

പിറന്ന കുഞ്ഞിൻ്റെ മനുഷ്യാവകാശത്തെ ഹനിച്ച സമിതി സെക്രട്ടറിക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും കുഞ്ഞിനെ കണ്ടെത്തി കുഞ്ഞിന്റെ മാതാവിന് തിരിച്ചു നൽകാൻ സമിതി പ്രസിഡന്റ് കൂടിയായ മുഖമന്ത്രിക്ക് നിർദ്ദേശം നൽകണമെന്നും കുഞ്ഞുങ്ങളുടെ ക്ഷേമത്തിന് നേതൃത്വo നൽകാൻ പ്രാപ്തരായവരെ മാത്രം ഉൾക്കൊള്ളിച്ച് വിവിധ ശിശു ക്ഷേമസമിതികൾ അടിയന്തിരമായി പുന :സംഘടിപ്പിക്കാണമെ ന്നും,ശിശുക്ഷേമ സംരക്ഷണ സമിതി ചെയർമാൻ ആർഎസ്. ശശികുമാറും, വൈസ് ചെയർമാൻ ചെമ്പഴന്തി അനിലും, നിവേദനത്തിൽ ആവശ്യപ്പെട്ടു.