ഇൻഡോർ : വിമാനയാത്രക്കിടെ കുഴഞ്ഞുവീണയാൾ ആശുപത്രിയിലെത്തും മുൻപെ മരിച്ചു. ബംഗളൂരുവിൽ നിന്നും ഡെൽഹിയിലേക്കു പോയ വിസ്താര വിമാനത്തിലാണ് സംഭവം. ഡെൽഹി സ്വദേശിയായ മനോജ് കുമാർ അഗർവാൾ ആണ് മരിച്ചത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനത്തിൽ കുഴഞ്ഞു വീണ മനോജിനെ ആശുപത്രിയിലെത്തിക്കാൻ വിമാനം ഇൻഡോർ വിമാനത്താവളത്തിൽ അടിയന്തരമായി ലാംൻഡിംഗ് നടത്തിയിരുന്നു. എന്നാൽ ബന്തിയ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഇയാൾ മരിക്കുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.