തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയെ തുടര്‍ന്ന് മാറ്റിവെച്ച പ്ലസ് വണ്‍ പരീക്ഷ ഈ മാസം 26 ന് നടക്കും. സമയത്തില്‍ മാറ്റമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 18-ാം തീയതി നടത്തേണ്ടിരുന്ന പരീക്ഷയാണ് മാറ്റിവെച്ചിരുന്നത്.
അതേസമയം, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു. 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് വെള്ളിയാഴ്ച യെല്ലോ അലര്‍ട്ട് നിലവിലുള്ളത് . സംസ്ഥാനമൊട്ടാകെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നു, മലയോര മേഖലകളില്‍ കൂടുതല്‍ മഴ കിട്ടുമെന്നാണ് കരുതുന്നത്.