തിരുവനന്തപുരം: കേരളത്തില്‍ മേഘവിസ്ഫോടനം ഉണ്ടായിട്ടില്ലെന്ന് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മീഷണര്‍ എ കൗശിഗന്. പ്രാഥമിക വിലയിരുത്തല്‍ ആണ് ഇത്. മഴ മുന്നറിയിപ്പ് നല്കാന് വൈകിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആണ് മുന്നറിയിപ്പ് നല്‍കുന്നത്. ഈ മുന്നറിയിപ്പ് സംസ്ഥാനം ജില്ലകള്‍ക്ക് നല്‍കും. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നത് കെഎസ്ഡിഎംഎ അല്ല. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ടത് എന്നും എ കൗശിഗന് പറഞ്ഞു.