കൊച്ചി: ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വര്‍ധിപ്പിച്ചത്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 107 രൂപ 35 പൈസയും ഡീസല്‍ ലിറ്ററിന് 100 രൂപ 74 പൈസയും ആണ് ഇന്നത്തെ വില.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 108 രൂപ 81 പൈസയും ഡീസല്‍ ലിറ്ററിന് 102 രൂപ 38 പൈസയും ആണ്. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്നലെയും ഇന്ധനവില കൂട്ടിയിരുന്നു. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ധിച്ചത്.
എണ്ണക്കമ്പനികള്‍ ദിവസേന ഇന്ധനവില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരായ ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയര്‍ന്നതോടെ അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു.