കൊച്ചി: എറണാകുളം ജില്ലയിൽ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന 43 സ്ഥലങ്ങളുണ്ടെന്ന് റിപ്പോർട്ട്. മഴ പ്രവചനവും ഇടുക്കി ഡാം തുറന്നു വിട്ട സാഹചര്യവും പരിഗണിച്ച് മലയോര മേഖലയിലെ ഈ 43 സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ കലക്ടർ ഉത്തരവിട്ടു. ജില്ലയിൽ ഉരുൾ പൊട്ടലിനു സാധ്യതയുണ്ടെന്നു ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയും കണ്ടെത്തി തയാറാക്കിയ റിപ്പോർട്ടിൽ പരാമർശിക്കുന്ന സ്ഥലങ്ങളിൽ നിന്നാണ് ആളുകളെ മാറ്റുന്നത്.
ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിലാണ് ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ കലക്ടർ നിർദേശിച്ചിരിക്കുന്നത്. മണ്ണിടിച്ചിലിനു സാധ്യതയുള്ള മറ്റു സ്ഥലങ്ങൾ ഉണ്ടെന്നു ബോധ്യമായാൽ അവിടെ നിന്നും ആളുകളെ മാറ്റേണ്ടതാണ്. ഈ മാസം 20 മുതൽ 23 വരെയുള്ള തീയതികളിൽ ഇവിടെ ആരും താമസിക്കുന്നില്ലെന്ന് തഹസിൽദാർമാർ ഉറപ്പാക്കേണ്ടതാണെന്നും റിപ്പോർട്ടിലുണ്ട്.
ആലുവ, കണയന്നൂർ, കോതമംഗലം, കുന്നത്തുനാട് , മൂവാറ്റുപുഴ താലൂക്കുകളിലാണ് ഉരുൾ പൊട്ടൽ ഭീഷണിയുള്ള സ്ഥലങ്ങൾ കണ്ടെത്തിയത്. അയ്യമ്പുഴ (2), ചൂണ്ടി കൈലസ് കോളനി, ആലുവ കരിഗൻപുരം, കറുകുറ്റി കാരമറ്റം,
അയ്യമ്പുഴ: പോട്ട, തണ്ണിക്കോട് മുണ്ടപ്പുറം, വെറ്റിലപ്പാറ, കട്ടിംഗ്
കാക്കനാട്കീരേലിമല,
നേര്യമംഗലം: 46 ഏക്കർ , തലക്കോട്ട്, വില്ലൻചിറ, 40 ഏക്കർ, ചെമ്പൻകുഴി ( സ്ലൈഡ ।)
കുട്ടമ്പുഴ: വലിയകോച്ചേരി, തലവച്ചപ്പാറ, കല്ലേലി മേട്,
കോതമംഗലം: ബോധാനിപ്പാട്
കടവൂർ: മണിപ്പാറ, കടവൂർ ബ്ലോക്ക് 4
ചെമ്പൻ കുഴി: സലൈഡ് 2,3
കടമ്പ്രയാർ: സബ്ലിഡൻസ്
NH 49 – സലൈഡ് 2
ക്ലാച്ചേരി: ക്ലാച്ചേരി സലൈഡ്
പുയം കുട്ടി കുട്ടമ്പുഴ റോഡ്: കുട്ടമ്പുഴ സലൈഡ്
മഴുവന്നൂർ: മഴുവന്നൂർ സലൈഡ്, വീട്ടൂർ,
ചിറ്റനാട്: സലൈഡ് 1,2
ഐക്കരനാട്: തമ്മണി മറ്റം,
തിരുവാണിയൂർ: ക്ഷേത്രത്തിന് വടക്കുവശം
കുന്നത്തുനാട്: മനക്കകടവഴി,
അറക്കപ്പട്ടി: നെടുമല കോളനി
രായമംഗലം: പുലിമല
മാറമ്പിള്ളി: മഞ്ഞപ്പെട്ടി
മുളവാ ലൂർ: സലൈഡ്
വെള്ളൂർ കുന്നം: സലൈഡ്, കേരമല
മാറാടി: പുഴക്കരക്കാവ്