ബംഗ്ലൂരൂ: വിജയദശമി ദിനത്തിൽ കർണാടകയിലെ പോലീസ് ഉദ്യോഗസ്ഥർ കാവിവസ്ത്രമണിഞ്ഞ് ഫോട്ടോഷൂട്ട് നടത്തിയത് വിവാദത്തിൽ. വിജയപുര, ഉഡുപ്പി പൊലീസ് ഉദ്യോഗസ്ഥർ കാവി വസ്ത്രം അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഈ മാസം 14ന് എടുത്ത ഫോട്ടോകളിൽ വിജയപുരത്തെ എസ്പി ഉൾപ്പെടെയുള്ള പോലീസുകാർ വെളുത്ത വസ്ത്രവും കാവി ഷാളും ധരിച്ചിരിക്കുന്നത് കാണാം. അതുപോലെ, ഉഡുപ്പിയിലെ കൗപ്പ് പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ കുങ്കുമ ഷർട്ടും വെള്ള ധോത്തികളും ധരിച്ചപ്പോൾ വനിതാ ഉദ്യോഗസ്ഥർ കാവി സാരി ധരിച്ചു.
കർണാടകയെ ഉത്തർപ്രദേശ് പോലെ കാട്ടുഭരണമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായി സിദ്ധരാമയ്യ വിമർശിച്ചു. പോലീസിനെ കാവിവൽക്കരിക്കുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മിസ്റ്റർ ബൊമ്മെ, നിങ്ങൾ എന്തിനാണ് പോലീസിനായി യൂണിഫോം മാറ്റിയത്..? അവർക്ക് ഒരു ത്രിശൂലവും അക്രമം നടത്താനുള്ള അനുമതിയും കൊടുക്കാൻ മേലായിരുന്നോ..? അങ്ങനെ കാട്ടുഭരണം സ്ഥാപിക്കുക എന്ന നിങ്ങളുടെ സ്വപ്നം പൂത്തീകരിക്കാമല്ലോയെന്നും സിദ്ധരാമയ്യ ചോദിച്ചു.