ഓസ്ലോ: തെക്കുകിഴക്കന്‍ നോര്‍വേയില്‍ മുപ്പത്തിയേഴുകാരന് അമ്പും വില്ലും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
കോങ്സ്ബെര്‍ഗ് നഗരത്തിലാണ് അമ്പും വില്ലും ഉപയോഗിച്ചുള്ള ആക്രമണം ഉണ്ടായത്. ആള്‍ക്കൂട്ടത്തിന് നേരെ ഇയാള്‍ അമ്പുകള്‍ ഉപയോഗിക്കുകയായിരുന്നു. ഡെന്മാര്ക്ക് പൗരനായ ഇയാള്‍ നടത്തിയ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല, എന്നാല്‍ ഭീകരവാദ സാധ്യത തള്ളിക്കളയാനാവില്ലെന്ന് പൊലീസ് പറഞ്ഞു.
അഞ്ച് പേര് കൊല്ലപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥന് ഒയ്വിന്ദ് ആസ് സ്ഥിരീകരിച്ചു. പരിക്കേറ്റ രണ്ടുപേര്‍ ആശുപത്രിയിലെ അതീവ ഗുരുതര പരിചരണ വിഭാഗത്തില്‍ ആണെങ്കിലും ഇവരുടെ ജീവന് ഭീഷണിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്പും വില്ലും ഉപയോഗിച്ച് കണ്ണില്‍ കണ്ടവരെയെല്ലാം യുവാവ് ആക്രമിക്കുകയായിരുന്നു.
‘പരിക്കേറ്റവരില്‍ ഒരാള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, ഒരാള്‍ മാത്രമേ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ’- നോര്‍വെയിലെ പോലീസ് ഉദ്യോഗസ്ഥന് ഒയ്വിന്ദ് ആസ് പറയുന്നു. അക്രമി കോങ്സ്ബര്‍ഗ് നഗരത്തിലെ തന്നെ താമസക്കാരനാണെന്നും പൊലീസ് പറയുന്നു.