Home National ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

0

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ വീരമൃത്യു. ഒരു സൈനിക ഉദ്യോഗസ്ഥനും നാല് സൈനികരുമാണ് കൊല്ലപ്പെട്ടത്. പൂഞ്ചിലെ സുരാങ്കോട്ട് മേഖലയില്‍ ഭീകരര്‍ ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ജൂനിയര്‍ കമ്മീഷണര്‍ ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടത്.

ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും പ്രതിരോധ വക്താവ് പറഞ്ഞു. ഏതാനും ദിവസം മുമ്പ് രാജ്യത്തേക്ക് നുഴഞ്ഞുകയറിയ അഞ്ച് ആയുധധാരികളായ ഭീകരരുമായി സുരാങ്കോട് മേഖലയില്‍ കനത്ത വെടിവെയ്പ്പ് നടക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് നിയന്ത്രണരേഖ കടന്ന് നുഴഞ്ഞു കയറിയ ഒരു സംഘം തീവ്രവാദികളുടെ സാന്നിദ്ധ്യം ചമ്രര്‍ വനമേഖലയില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

തീവ്രവാദികള്‍ രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടയ്ക്കുന്നതിനായി പ്രദേശത്ത് സൈനിക നീക്കം ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി കശ്മീര്‍ താഴ് വരയില്‍ തീവ്രവാദികളുടെ ആക്രമണം വര്‍ദ്ധിച്ചു വരികയാണ്. പ്രദേശവാസികളെ ലക്ഷ്യം വച്ചുകൊണ്ടും ഭീകരര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനിടെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനവും തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here