തിരുവനന്തപുരം: ശബരിമലയിലെ ചെമ്പോല വ്യാജമായി ഉണ്ടാക്കിയതാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ കബളിപ്പിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. ചെമ്പോല യഥാർഥമാണെന്ന് സർക്കാർ അവകാശപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു
മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണ്. മോൻസന്റെ പക്കലുള്ള വസ്തുക്കൾ പുരാവസ്തുവാണോയെന്ന് പരിശോധിക്കേണ്ടത് ആർക്കിയോളജിക്കൽ സർവെയാണെന്നും നിയമസഭയിൽ ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി മറുപടി നൽകി.
അതേസമയം, മോൻസണുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മുൻ ഡിജിപി ലോക്നാഥ് ബെഹ്റയെ മുഖ്യമന്ത്രി വീണ്ടും ന്യായീകരിച്ചു. ബെഹ്റ അവിടെ പോയത് എന്തിനെന്ന് വ്യക്തമല്ല. ഇഡി അന്വേഷണത്തിന് ബെഹ്റ നിർദേശം നൽകിയത് സംശയം തോന്നിയതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസിന്റെ കൊക്കൂൺ സൈബർ കോൺഫറൻസിൽ മോൻസൺ പങ്കെടുത്തതായി രേഖകളില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.