തിരുവനന്തപുരം: ആറ്റിങ്ങലില്‍ വന്‍ തീ പിടുത്തം. ഒരു കടയില്‍ തീ പിടുത്തം ഉണ്ടായി സമീപത്തെ മറ്റു കടകളിലേക്ക് കൂടി വ്യാപിക്കുകയുമായിരുന്നു. കച്ചേരി ജംഗ്ഷനിലാണ് സംഭവം. പൊലീസ് സ്റ്റേഷന് സമീപത്തെ മധുര അലുമിനിയം എന്ന കടയ്ക്കാണ് തീപിടിച്ചത്.
പാത്രങ്ങള്‍ വില്‍ക്കുന്ന കടയിലാണ് ആദ്യം തീപിടുത്തം ഉണ്ടായത്. ഇത് മറ്റ് മൂന്ന് കടകളിലേക്ക് കൂടി വ്യപിച്ചതോടെ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രഥമിക വിലയിരുത്തല്‍. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. ആളുകള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
ഫയര്‍ഫോഴ്സിന്റെ ആറ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പാത്ര കടയ്ക്ക് പുറമെ ശ്രീനാരായണ പ്ലാസ്റ്റിക് എന്നീ കടയും അതിന്റെ ഗോഡൗണിനുമാണ് തീപിടിച്ചത്. പ്ലാസ്റ്റിക്, അലൂമിനിയം പാത്രങ്ങള്‍, പേപ്പര്‍, സാനിറ്റൈസര്‍ തുടങ്ങിയവയാണ് ഗോഡൗണില്‍ പ്രധാനമായും ഉണ്ടായിരുന്നത്.