ന്യൂഡെല്‍ഹി: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ മകനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. സംഭവം നടന്ന ദിവസങ്ങള്‍ക്ക് ശേഷമാണ് ആശിഷ് മിശ്രയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ആശിഷ് മിശ്രക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. ആശിഷ് മിശ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഒക്ടോബര്‍ മൂന്നിനാണ് കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി ഒൻപത് പേര് മരിച്ചത്.
ലഖ്നോ ഐ.ജി ലക്ഷ്മി സിങ് സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ചോദ്യം ചെയ്തിരുന്നു. ആശിഷ് പാണ്ഡേ, ലാവ് കുശ് എന്നിവരെയാണ് ചോദ്യം ചെയ്തത്. ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.