സ്റ്റോക്ഹോം: രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം രണ്ടുപേര്‍ക്ക്. ബെഞ്ചമിന്‍ ലിസ്റ്റും ഡേവിഡ് ഡബ്ല്യൂ സി മാക്മില്ലനുമാണ് 2021ലെ പുരസ്കാരം പങ്കിട്ടത്. അസന്തുലിതമായ ജൈവ ദ്രവീകരണത്തെ കുറിച്ചുള്ള പഠനത്തിനാണ് ഇരുവരും അവാര്‍ഡിന് അര്‍ഹരായത്.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് പേരാണ് പങ്കിട്ടത്. സ്യൂകുറോ മനാബെ, ക്ലോസ് ഹാസല്‍മാന്‍, ജോര്‍ജിയോ പാരിസി എന്നിവരാണ് പുരസ്കാരം നേടിയത്.ആഗോള താപനത്തെ കുറിച്ചുള്ള ഇവരുടെ പഠനമാണ് ശ്രദ്ധ ആകര്‍ഷിച്ചത്.ഡേവിഡ് ജൂലിയസും ആര്‍ഡേ പടാപുടെയ്നുമാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പങ്കിട്ടത്. ഇരുവരും അമേരിക്കന്‍ ശാസ്ത്രജ്ഞരാണ്
ശരീരോഷ്മാവിനെയും സ്പര്ശനത്തെയും കുറിച്ചുള്ള കണ്ടെത്തലുകള്‍ക്കാണ് പുരസ്കാരം. ശരീരോഷ്മാവും സ്പര്‍ശനവും തിരിച്ചറിയാന്‍ സഹായിക്കുന്ന കോശങ്ങളുടെ കണ്ടെത്തലിനാണ് ഇരുവരും പുരസ്കാരത്തിന് അര്‍ഹരായത്.