ന്യൂഡെല്‍ഹി : ലഖിംപൂര്‍ ഖേരിയിലെ സംഭവ വികാസങ്ങളില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയ്ക്ക് വീഴ്ചയുണ്ടായെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇത്തരമൊരു വിവാദം ഉണ്ടാക്കരുതായിരുന്നു. എതിരാളികള്‍ക്ക് ആയുധം എറിഞ്ഞുകൊടുക്കുന്ന നടപടിയായിപ്പോയി എന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. കേന്ദ്ര ആഭ്യന്തരമന്ത്രി അജയ് മിശ്രയെ ബിജെപി നേതൃത്വം ഡെല്‍ഹിയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്.
ഇന്നു തന്നെ ഡെല്‍ഹിയിലെത്തുമെന്ന് അജയ് മിശ്ര പറഞ്ഞു. അതേസമയം കര്‍ഷകര്‍ക്ക് മേല്‍ പാഞ്ഞുകയറിയ വാഹനത്തില്‍ താനോ തന്റെ മകനോ ഉണ്ടായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി ആവര്‍ത്തിച്ചു. പ്രതിഷേധിച്ച കര്‍ഷകര്‍ കാറിനെ ആക്രമിച്ചപ്പോള്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം തെറ്റിയതാണ് അപകടത്തിന് കാരണമെന്നും അജയ് മിശ്ര പറയുന്നു.
അതിനിടെ ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് കൈമാറി. എഫ്ഐആറും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഫ്ഐആറില്‍ മന്ത്രിപുത്രനെതിരെ പരാമര്‍ശം ഉള്ളതായാണ് സൂചന. കര്ഷകസമരക്കാര്ക്കെതിരെ കേന്ദ്രമന്ത്രിയും മകനും അടുത്തിടെ നടത്തിയ പ്രസ്താവനകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
അതേസമയം കേന്ദ്രമന്ത്രിയെയും മകനെയും അറസ്റ്റ് ചെയ്യണമെന്ന അന്ത്യശാസനവുമായി കര്‍ഷകസംഘടനകള്‍ രംഗത്തെത്തി. ഒരാഴ്ചയ്ക്കകം കേന്ദ്രമന്ത്രിയെയും മകനെയും അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. എഫ്ഐആറില്‍ അടക്കം കൊലപാതകത്തിലെ പങ്ക് വ്യക്തമായ സ്ഥിതിക്ക് കേന്ദ്രമന്ത്രിക്കും മകനുമെതിരെ നടപടി വൈകിപ്പിക്കരുതെന്നാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്.
ലഖിംപൂര്‍ സന്ദര്‍ശനത്തിന് മുതിര്‍ന്ന പ്രിയങ്കഗാന്ധിയെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ പാര്‍പ്പിച്ചിരുന്നെങ്കിലും വിട്ടയച്ചു. പ്രിയങ്കയെ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന സിതാപ്പൂരില് ഇന്റര്‍നെറ്റടക്കം വിച്ഛേദിച്ചിരുന്നു. രാഹുല്‍ഗാന്ധി ലഖിംപൂരിലെത്തിയാല്‍ തടയുമെന്ന നിലപാടിലായിരുന്നു ലഖ്നൗ പൊലീസ്. എന്നാല്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രിയങ്കയെ വിട്ടയക്കുകയും ഇരുവര്‍ക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ യുപി സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. ഞായറാഴ്ചയാണ് കര്‍ഷക പ്രതിഷേധത്തിലേക്ക് കേന്ദ്രമന്ത്രിയുടെ കാര്‍ പാഞ്ഞുകയറി നാലു കര്‍ഷകര്‍ അടക്കം 10 പേര് മരിച്ചത്.
ഉണ്ടാക്കരുതായിരുന്നു. എതിരാളികള്‍ക്ക് ആയുധം എറിഞ്ഞുകൊടുക്കുന്ന നടപടിയായിപ്പോയി എന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. കേന്ദ്ര ആഭ്യന്തരമന്ത്രി അജയ് മിശ്രയെ ബിജെപി നേതൃത്വം ഡെല്‍ഹിയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്.