ന്യൂഡെൽഹി: ഡെൽഹി വിമാനത്താവളത്തിന് സമീപത്തെ കാൽനട മേൽപ്പാലത്തിന് അടിയിൽ കുടുങ്ങി എയർ ഇന്ത്യ വിമാനം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
ഡെൽഹി – ഗുരുഗ്രാം ഹൈവേയിലാണ് സംഭവം. പൊളിച്ചുമാറ്റാനായി കൊണ്ടുപോയ വിമാനം റോഡിൽ കുരുങ്ങിയെങ്കിലും ഇത് കാരണം ഗതാഗതക്കുരുക്കുണ്ടായില്ല. റോഡിലൂടെ മറ്റ് വാഹനങ്ങൾ ഒരു തടസവുമില്ലാതെ നീങ്ങുന്നത് കാണാമായിരുന്നു.
വിൽപ്പന നടത്തിയ വിമാനമാണ് ഇതെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.അതുകൊണ്ടുതന്നെ സംഭവവുമായി എയർ ഇന്ത്യക്ക് യാതൊരു ബന്ധവുമില്ലെന്നും അധികൃതർ വ്യക്തമാക്കി.