പത്തനംതിട്ട: ആരെങ്കിലും എന്തെങ്കിലും പറയുന്നതിനോട് പ്രതികരിക്കാന്‍ ഇല്ല. മോണ്സന് മാവുങ്കലുമായി തനിക്ക് കോടികളുടെ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം തള്ളി രമേശ് ചെന്നിത്തല. മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ആക്ഷേപിക്കുന്ന രീതി പതിവാണെന്നും ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് എന്ന പേരില്‍ നേതാക്കള്‍ ഖദര്‍ ഇട്ട് നടന്നാല്‍ പോരാ യു ഡി എഫിന് വോട്ട് ചെയ്യണം. സ്വന്തം പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥയും സത്യസന്ധതയും പുലര്‍ത്തണം. സ്വന്തം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി തോറ്റാലും സംസ്ഥാനത്തു ഭരണം കിട്ടുമെന്ന് പലരും കരുതി. സംസ്ഥാനത്ത് എല്ലാരും അങ്ങനെ വിചാരിച്ചപ്പോള്‍ എല്ലായിടത്തും തോറ്റു എന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് യുണിറ്റ് കമ്മിറ്റി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
താന്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചത് സംഘടനാ പ്രശ്നം കൊണ്ടല്ല. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ തന്നെ രാജി വെയ്ക്കാന്‍ തീരുമാനിച്ചതാണ്. മൂന്ന് മാസം മുന്‍പ് രാജി നല്‍കിയതാണ്. ജയ്ഹിന്ദ് കൃത്യമായി ഓഡിറ്റ് നടക്കുന്ന സ്ഥാപനമാണ്. കെ.സുധാകരനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. പിണറായി വിജയന് ഓലപാമ്പ് കാട്ടി പേടിപ്പിക്കണ്ട. ഇടത് തുടര്‍ ഭരണം കൊറോണ കുഞ്ഞാണ്.