വയനാട്ടിലും കോഴിക്കോട്ടും കനത്തമഴ;ഗതാഗതകുരുക്ക്

കോഴിക്കോട്: വയനാട്ടിലും കോഴിക്കോട്ടും കനത്തമഴ. വയനാട് കോഴിക്കോട് പാതയില്‍ പലയിടങ്ങളിലും വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്ക ഉണ്ടായി. കോഴിക്കോട് മുക്കത്ത് നാലു കടകളില്‍ വെള്ളംകയറി സാധനങ്ങള്‍ നശിച്ചു. ഈ പ്രദേശത്ത് ആദ്യമായാണ് കടകളിൽ വെള്ളം കയറിയത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി വ്യാപാരികൾ പറയുന്നു.

കോഴിക്കോട് ജില്ലയിലെ പല ഭാഗത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വയനാട്ടിയും കനത്ത മഴ തുടരുന്നു. കോഴിക്കോട് കാരശ്ശേരി തോട്ടക്കാട് ഭാഗത്ത് മണ്ണിടിച്ചിലും ഉണ്ടായി.
കാസര്‍കോട് മരുതോം മലയോര ഹൈവേയ്ക്ക് സമീപം വനത്തില്‍ ഉരുള്‍പ്പൊട്ടി. ആളപായമില്ല.

ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. റോഡിന് ഇരുവശവുമുള്ള സ്ലാബുകൾ തകർ‌ന്നു വീഴുകയും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. എന്നാൽ വീടുകൾക്കോ മറ്റോ നാശനഷ്ടം ഉണ്ടായില്ല.