മു​ട്ടി​ൽ മ​രം​ മു​റി​ക്കേ​സ്; പ്ര​തി​ക​ൾ​ക്ക് സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ചത് സ​ർ​ക്കാ​ർ കേസ് അ​ട്ടിമറിക്കാൻ ശ്രമിച്ചതിൻ്റെ തെളിവ്: കെ സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ട്ടി​ൽ മ​രം​ മു​റി​ക്കേ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തി​ൽ പോ​ലീ​സ് കാ​ല​വി​ളം​ബം വ​രു​ത്തി​യ​തി​ന്‍റെ പേ​രി​ൽ പ്ര​തി​ക​ൾ​ക്ക് സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ചത് സ​ർ​ക്കാ​ർ കേസ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നതിൻ്റെ തെ​ളി​വാ​ണെന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ. മ​രം​മു​റി​ക്കേ​സി​ന്‍റെ തു​ട​ക്കം മു​ത​ൽ കേ​സ് അ​ന്വേ​ഷ​ണം ത​ട​സ​പ്പെ​ടു​ത്താ​നും പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​നു​മു​ള്ള നീ​ക്ക​മാ​ണ് ഉ​ന്ന​ത​ങ്ങ​ളി​ൽ ന​ട​ന്ന​ത്.

പ്ര​തി​ക​ളെ​ സം​ര​ക്ഷി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്പോ​ഴും യ​ഥാ​ർ​ഥ കു​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ കീ​ഴി​ലു​ള്ള പോ​ലീ​സ് അ​ന്വേ​ഷി​ച്ചാ​ൽ സ​ത്യം പു​റ​ത്തു വ​രി​ല്ല. സ്വ​ത​ന്ത്ര​മാ​യ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ​മെ​ന്ന ആ​വ​ശ്യം കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും മു​ന്നോ​ട്ട് വ​ച്ചി​ങ്കി​ലും അ​ത് സ്വീ​ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റ​ല്ല. മു​ട്ടി​ൽ മ​രം മു​റി​ക്കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച വ​നം ക​ണ്‍​സ​ർ​വേ​റ്റ​ർ എ​ൻ.​ടി. സാ​ജ​നെ​തി​രെ വ​നം വ​കു​പ്പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തെ സം​ര​ക്ഷി​ച്ച​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ്.

വ​നം​ മാ​ഫി​യ​യും മു​ഖ്യ​മ​ന്ത്രി​യും ത​മ്മി​ലു​ള്ള ബ​ന്ധ​മാ​ണ് ഇ​തി​ന് കാ​ര​ണം. പി​ടി​കൂ​ടി​യ ത​ടി​ക​ളു​ടെ സാ​ന്പി​ൾ ശേ​ഖ​ര​ണം,വ​നം റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്ക് എ​ന്നി​വ പ​രി​ശോ​ധി​ക്കു​ക ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ബാ​ക്കി നി​ൽ​ക്കെ​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം​മാ​റ്റി​യ​ത്.

ക​ട​ത്തി​യ മ​ര​വു​മാ​യി എ​ത്തി​യ മ​രം​ലോ​റി ശ​രി​യാ​യ പ​രി​ശോ​ധ​ന​യി​ല്ലാ​തെ വി​ട്ട​തി​ന് സ​സ്പെ​ൻ​ഷ​നി​ലാ​യ ല​ക്കി​ടി ചെ​ക്ക് പോ​സ്റ്റി​ലെ ര​ണ്ടു സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രെ ക​ഴി​ഞ്ഞ ദി​വ​സം സ​ർ​ക്കാ​ർ സ​ർ​വീ​സി​ലേ​ക്ക് തി​രി​ച്ചെ​ടു​ത്തി​രു​ന്ന​താ​യും സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു.