Home Covid-19 ഇന്ത്യയിൽ കൊറോണ കേസുകള്‍ വീണ്ടും കൂടി; 20000ത്തിന് മുകളില്‍ ; 311 മരണം

ഇന്ത്യയിൽ കൊറോണ കേസുകള്‍ വീണ്ടും കൂടി; 20000ത്തിന് മുകളില്‍ ; 311 മരണം

0

ന്യൂഡെല്‍ഹി: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ കൊറോണ കേസുകള്‍ വീണ്ടും 20000 ത്തിന് മുകളില്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് പുതിയതായി 23,529 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊറോണ കേസുകളുടെ എണ്ണം 3,37,39,980 ആയി ഉയര്‍ന്നു.

രാജ്യത്ത് പുതിയതായി 311 കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയതതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണസംഖ്യ 4,48,062 ആയി ഉയര്‍ന്നു. 311 കൊറോണ മരണങ്ങളില്‍ 155 മരണങ്ങള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൊറോണയില്‍ നിന്നും മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 97.83 ശതമാനം രോഗമുക്തി നിരക്കാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,718 പേര്‍ കൊറോണയില്‍ നിന്നും മുക്തി നേടി. ഇതോടെ 3,30,14,898 പേര്‍ ഇതുവരെ കൊറോണ മുക്തരായി.

വിവിധ സംസ്ഥാനങ്ങളിലായി 2,77,020 സജീവ കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ സജീവ കേസുകളില്‍ നേരിയ കുറവാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം സജീവ രോഗികളും കേരളത്തിലാണ്.

രാജ്യത്ത് ഇന്നലെ 15,06,254 പരിശോധന നടത്തിയിരിക്കുന്നത്. 56.89 കോടി പരിശോധനയാണ് ഇതുവരെ രാജ്യത്ത് നടത്തിയിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 65,34,306 പേര്‍ക്ക് കൂടി കൊറോണ വാക്‌സിന്‍ നല്‍കിയതോടെ ആകെ വാക്‌സിനേഷന്‍ 88,34,70,578 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here