മതസ്വാതന്ത്ര്യം; വൈറ്റ് ഹൗസ് നരേന്ദ്ര മോദിയെയും രാഷ്ട്രപതിയെയും അൺഫോളോ ചെയ്തു

ന്യൂയോർക്ക്: മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അമേരിക്കൻ കമ്മീഷൻ ഇന്ത്യയ്ക്കെതിരെ റിപ്പോർട്ട്‌ പുറത്തു വിട്ടതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് അൺഫോളോ ചെയ്ത വൈറ്റ് ഹൗസ്.
നരേന്ദ്രമോദിയുടെ അക്കൗണ്ടിനു പുറമെ രാഷ്ട്രപതിയുടെ ഔദ്യോഗിക പേജും ഇന്ത്യയിലെ അമേരിക്കൻ എംബസിയേയും, അമേരിക്കയിലെ ഇന്ത്യൻ എംബസിയെയും വൈറ്റ് ഹൗസ് ഫോളോ ചെയ്തിരുന്നു എന്നാൽ ഈ അക്കൗണ്ടുകളെയും ഇപ്പോൾ അൺഫോളോ ചെയ്തിരിക്കുന്നതായാണ് കാണുന്നത്.

അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് സാമൂഹ്യ മാധ്യമമായ ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ഏക രാഷ്ട്ര തലവനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറ്റ് ഹൌസിന്‍റെ ഔദ്യോഗിക അക്കൌണ്ടില്‍ നിന്ന് 19 പേരെ മാത്രമാണ് ഫോളോ ചെയ്യുന്നത്.

എന്നാൽ കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അമേരിക്കൻ കമ്മീഷൻ ഇന്ത്യയ്ക്കെതിരെ റിപ്പോർട്ട് പുറത്തുവിടുന്നത്. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാത്രിയോടെ ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ ട്വിറ്റർ അക്കൗണ്ടുകളെയും വൈറ്റ് ഹൗസ് അൺഫോളോ ചെയ്തത്.