സീതാറാം യെച്ചൂരിയുടെ അമ്മ കല്‍പകം യെച്ചൂരി അന്തരിച്ചു

ന്യൂഡെൽഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അമ്മ കല്‍പകം യെച്ചൂരി അന്തരിച്ചു. 89 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കല്‍പകം യെച്ചൂരിയുടെ ആഗ്രഹം അനുസരിച്ച്‌ മൃതദേഹം വൈദ്യപഠനത്തിനായി ഡെൽഹി എയിംസ് ആശുപത്രിക്ക് വിട്ടു നല്‍കി. മരണത്തില്‍ സിപിഎം അനുശോചിച്ചു. പരേതനായ സര്‍വ്വേശ്വര സോമയാജലു ആണ് ഭര്‍ത്താവ്. മരുമകള്‍ സീമ ചിഷ്‌ടി (മുന്‍ റസിഡന്റ്‌ എഡിറ്റര്‍, ഇന്ത്യന്‍ എക്‌സ്‌പ്രസ്‌, ഡെല്‍ഹി).