ന്യൂഡെൽഹി: രാജ്യത്ത് പുതിയ കൊറോണ കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,616 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 28,046 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. രോഗമുക്തി നിരക്ക് 97.78 ശതമാനമാണ്.
വിവിധ സംസ്ഥാനങ്ങളിലായി 3.01 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. കൊറോണ വ്യാപനം ശമിക്കാതെ തുടരുന്ന കേരളത്തിലാണ് കൂടുതല്‍ രോഗബാധിതര്‍. 1.62 ലക്ഷം സജീവ കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.
290 മരണമാണ് രാജ്യത്ത് ഇന്നലെ കൊറോണ മൂലം സംഭവിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 4.46 ലക്ഷമായി ഉയര്‍ന്നു. കേരളത്തില്‍ തന്നെയാണ് മരണങ്ങളും കൂടുതല്‍. വെള്ളിയാഴ്ച മഹാമാരി ബാധിച്ച് 127 പേര്‍ക്കാണ് ജീവന് നഷ്ടമായത്.
അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 71.04 ലക്ഷം ഡോസ് വാക്സിന് വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 84.89 ലക്ഷം പേരാണ് ഒരു ഡോസ് വാക്സിനെങ്കിലും ഇതുവരെ സ്വീകരിച്ചിട്ടുള്ളത്.