ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം; പിസി ജോര്‍ജിനെതിരെ കേസെടുത്ത് പൊലീസ്

കോട്ടയം: കൊറോണ നിയന്ത്രണത്തിന്റെ പേരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് പി.സി ജോര്‍ജിനെതിരെ കേസെടുത്ത് പൊലീസ്.

എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

ക്രൈം സ്‌റ്റോറി മലയാളം എന്ന ഫേസ്‌ബുക്ക് പേജിന് നല്‍കിയ അഭിമുഖത്തിലാണ് ജോര്‍ജ് മന്ത്രിക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. കേരളത്തിന് അപമാനമാണ് വീണ ജോര്‍ജ് എന്ന് ആരോപിച്ച് കടുത്ത സ്‌ത്രീവിരുദ്ധ പരാമര്‍ശങ്ങളാണ് പി.സി ജോര്‍ജ് നടത്തിയത്.

ഇതോടെ ഹൈക്കോടതി അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് ജോര്‍ജിനെതിരെ കേസെടുത്തിരിക്കുന്നത്.