കോഴിക്കോട്: യാത്ര വിവരങ്ങള്‍ പൂര്‍ണ്ണമായും കൈമാറാതിരുന്ന കൊറോണ ബാധിതനെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കേരളത്തിലെത്തി കൊറോണ സ്ഥിരീകരിച്ച ഇതര സംസ്ഥാനക്കാരനെതിരെയാണ് കേസെടുത്തത്.
മുംബൈ താനെ ജില്ലയിലെ ബിവണ്ടിയില്‍ ഇളനീര്‍ വില്‍പ്പന കേന്ദ്രത്തിലെ തൊഴിലാളിയായ 38 കാരന്‍ ഏപ്രില്‍ 11 ന് ചരക്ക് ലോറിയിലാണ് കേരളത്തിലെത്തിയത്. കല്‍പറ്റ വഴി ഏപ്രില്‍ 15 ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കോഴിക്കോടെത്തി. കോഴിക്കോട് നിന്ന് യാത്ര ചെയ്‌തെത്തിയ വിവരങ്ങളാണ് ഇയാൾ മറച്ചുവച്ചിരുന്നത്.