വിൽനസ്: ചൈനീസ് ഫോണുകൾ ഉപേക്ഷിക്കാൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് ലിത്വാനിയ. സുരക്ഷാ വീഴ്കൾ ചൂണ്ടിക്കാട്ടിയാണ് 5ജി ഫോണുകൾ ഉപയോഗിക്കരുതെന്ന് ലിത്വാനിയ മുന്നറിയിപ്പ് നൽകുന്നത്.
ഉപഭോക്താക്കൾ അവരുടെ ചൈനീസ് ഫോണുകൾ കഴിയുന്നത്രയും വേഗത്തിൽ ഉപേക്ഷിക്കുകയും പുതിയവ വാങ്ങാനുള്ള തീരുമാനം പിൻവലിക്കുകയും ചെയ്യണമെന്ന് ലിത്വാനിയൻ പ്രതിരോധ മന്ത്രാലയം ഉപമന്ത്രി മർഗിരിസ് അബുകെവികിയസ് മുന്നറിയിപ്പ് നൽകി.
ലിത്വാന നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ ചൈനീസ് നിർമാതാക്കളുടെ 5ജി ഫോണുകൾ പരിശോധിച്ചിരുന്നു. ഒരു ഫോണിന് ബിൽറ്റ് ഇൻ സെൻസർഷിപ്പ് ഉള്ളതായും മറ്റൊന്നിന് സുരക്ഷാ പ്രശ്നങ്ങളുള്ളതായും കണ്ടെത്തി.
അതേസമയം ഉപഭോക്താക്കളുടെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെന്നും ആശയവിനിമയം സുരക്ഷിതമാണെന്നും സെൻസർ ചെയ്യുന്നില്ലെന്നും കമ്പനികൾ അറിയിച്ചു
“Free Tibet”, ‘Long live Taiwan independence’ ‘democracy movement തുടങ്ങി 450 ഓളം വാക്കുകൾ ഫോണിലെ സംവിധാനം സെൻസർ ചെയ്യുന്നുവെന്നാണ് പ്രതിരോധ മന്ത്രാലയം പറയുന്നത്.