ന്യൂഡെൽഹി: ഇന്ത്യയിലെ കൊവിഷീൽഡ് വാക്സീൻ ബ്രിട്ടൺ അംഗീകരിച്ചില്ലെങ്കിൽ അടുത്തയാഴ്ച സമാന നടപടി എടുക്കാൻ ഇന്ത്യയും തീരുമാനിച്ചു. ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് ബ്രിട്ടൺ ക്വാറന്റീൻ ഏർപ്പെടുത്തുന്നതുപോലെ ബ്രിട്ടൺ പൗരൻമാർക്ക് ഇന്ത്യയും ക്വാറൻറീൻ ഏർപ്പെടുത്തും.
ഒക്ടോബർ ഒന്ന് വരെ കാത്തിരിക്കാൻ ആണ് രാഷ്ട്രീയ തീരുമാനം. കഴിഞ്ഞ ദിവസം കൊവിഷീൽഡിന്റെയോ കൊവാക്സിന്റോയോ രണ്ട് ഡോസും സ്വീകരിച്ചവർക്കും യുകെയിലെത്തിയാൽ 10 ദിവസം ക്വാറന്റീൻ നിർബന്ധമാണെന്ന് ബ്രിട്ടൺ പറഞ്ഞിരുന്നു. അടുത്ത വർഷം വരെയെങ്കിലും ഈ നിയന്ത്രണം തുടരും.
ബ്രിട്ടണിലെ ഓക്സ്ഫോഡ് സർവകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച വാക്സീനാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. എന്നിട്ടും ഇന്ത്യൻ വാക്സീൻ അംഗീകരിക്കാത്തത് വംശീയതയാണെന്ന ആരോപണം ഉയർന്നുകഴിഞ്ഞു.