ഗൾഫിലെ പാവപ്പെട്ട തൊഴിലാളികളെ ആദ്യം നാട്ടിലെത്തിക്കും; കേന്ദ്രം മുൻഗണ പട്ടിക തയാറാക്കി

ന്യൂഡെൽഹി: കൊറോണ മഹാമാരി മൂലം വിദേശരാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള മുൻഗണ പട്ടിക കേന്ദ്രം തയാറാക്കി. ഗൾഫ് മേഖലയിലുള്ള പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളെയാണ് ആദ്യം പരിഗണിച്ചിരിക്കുന്നത്. ഇവർക്കൊപ്പം ഗർഭിണികൾ, രോഗികൾ, പ്രായമായവർ എന്നിവർക്കും മുൻഗണന നൽകും. രണ്ടാമതായി വിദ്യാർഥികൾക്കാണ് പരിഗണന നൽകിയിരിക്കുന്നത്. ഏകദേശം 40000 ത്തോളം വിദ്യാർത്ഥികളാണ് വിവിധ രാജ്യങ്ങളിലായി കുടുങ്ങിക്കുന്നത്. ഇവരെ രണ്ടാംഘട്ടത്തിൽ നാട്ടിലേക്ക് തിരികെ കൊണ്ടുവരും.

തിരികെ എത്തിക്കേണ്ടവരുടെ പട്ടിക മറ്റു വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളായിരിക്കും തയ്യാറാക്കുന്നത്. ഇവർ നാട്ടിലെത്തുന്നതുമായി ബന്ധപ്പെട്ട ചില ക്രമീകരണങ്ങളും കേന്ദ്ര വിദേശകാര്യ മന്ത്രാലയം തയാറാക്കിട്ടുണ്ട്.

അതേസമയം തിരിച്ചു ഇന്ത്യയിലേക്ക് എത്തുന്നതിനു മുൻപ് എല്ലാവരെയും പരിശോധനക്ക് വിധേയമാക്കും.
ഇതിനുശേഷം ഇവരെ ഇവിടെ എത്തിച്ച ശേഷം ക്വാറന്റൈൻ ചെയ്യണോ ആശുപത്രിയിലേക്ക് മാറ്റണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും.