Home National അശ്ലീല വീഡിയോ നിർമാണക്കേസിൽ രാജ്കുന്ദ്രയ്ക്ക് ജാമ്യം

അശ്ലീല വീഡിയോ നിർമാണക്കേസിൽ രാജ്കുന്ദ്രയ്ക്ക് ജാമ്യം

0

മുംബൈ: അശ്ലീല വീഡിയോ നിർമാണക്കേസിൽ വ്യവസായിയും നിർമാതാവുമായ രാജ്കുന്ദ്രയ്ക്ക് ജാമ്യം. 50,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. കേസിൽ കൂട്ടുപ്രതിയും രാജ്കുന്ദ്രയുടെ സഹായിയുമായ റയാൻ തോർപ്പയ്ക്കും മുംബൈ കോടതി ജാമ്യം നൽകി.

കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്ന് രാജ് കുന്ദ്രയുടെ അഭിഭാഷകൻ വാദിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്കുന്ദ്രയ്ക്കെതിരെ 1,400 പേജുള്ള കുറ്റപ്പത്രം അന്വേഷണ സംഘം സമർപ്പിച്ചത്. രാജ്കുന്ദ്രയുടെ ഭാര്യയും നടിയുമായ ശിൽപ്പ ഷെട്ടി അടക്കം 43 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

കേസിലെ പ്രധാനപ്രതി രാജ് കുന്ദ്രയാണെന്നാണ് പോലീസ് കുറ്റപത്രത്തിൽ പറയുന്നത്. താൻ കലാമൂല്യമുള്ള ചിത്രങ്ങളാണ് എടുത്തതെന്നും അതിനെ അശ്ലീലമായി ചിത്രീകരിച്ച് തന്നെ ബലിയാടാക്കിയതാണെന്നും രാജ്കുന്ദ്ര കോടതിയിൽ വ്യക്തമാക്കിയിരുന്നു.

കേസിലേക്ക് അനാവശ്യമായി കേസിലേക്ക് വലിച്ചിഴച്ചതാണെന്നും രാജ് കുന്ദ്ര വാദിച്ചു. ജൂലൈയിലാണ് അശ്ലീല വീഡിയോ നിർമാണവുമായി ബന്ധപ്പെട്ട കേസിൽ രാജ്കുന്ദ്ര അറസ്റ്റിലാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here