കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഐപിഎല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി താലിബാന്‍ ഭീകര ഭരണകൂടം. ഇസ്ലാമിന് എതിരാണെന്ന് ആരോപിച്ചാണ് 2021ലെ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് ഭീകരർ നിരോധിച്ചത്. ഐപിഎല്ലിലെ ചിയര്‍ ലേഡികളും സ്റ്റേഡിയത്തില്‍ കണികളായുള്ള തല മറയ്ക്കാത്ത സ്ത്രീകളുമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന.
ഇവർ ഇസ്ലാമിന് എതിരാണെന്നും അഫ്ഗാനില്‍ തെറ്റെന്ന് കരുതുന്ന സന്ദേശം പ്രചരിപ്പിക്കാന്‍ താലിബാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കരുതുന്നതായുമാണ് റിപ്പോര്‍ട്ട്. അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മുന്‍ മാദ്ധ്യമ മാനേജരും പത്രപ്രവര്‍ത്തകനുമായ ഇബ്രാഹിം മോമന്‍ദാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
‘അഫ്ഗാനിലെ ദേശീയ ടിവിയിലും റേഡിയോയിലും ഐപിഎല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യില്ല. അതിന്റെ ഉള്ളടക്കങ്ങള്‍ ഇസ്ലാമിന് എതിരായി പരിഗണിക്കപ്പെടുന്നതിനാല്‍ മത്സരങ്ങളുടെ പ്രക്ഷേപണം നിരോധിച്ചിരിക്കുന്നു. പെണ്‍കുട്ടികള്‍ നൃത്തം ചെയ്യുകയും സ്ത്രീകള്‍ തല മറയ്ക്കാതെ നില്‍ക്കുകയും ചെയ്യുന്നു’ ഇബ്രാഹിം പറഞ്ഞു.