ന്യൂഡെൽഹി: കൊറോണ രണ്ടാം തരംഗത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച വാക്സീന് കയറ്റുമതി ഇന്ത്യ പുനരാരംഭിക്കുന്നു. ഒക്ടോബറോടെ വാക്സീന് മൈത്രി വീണ്ടും തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. അടുത്ത മാസത്തോടെ വാക്സീന് ഉത്പാദനം കൂടുമെന്നും 30 കോടിയിലധികം ഡോസ് വാക്സീന് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ജനങ്ങള്‍ക്ക് വാക്സീന് നല്‍കുന്നതിനായിരിക്കും പ്രാധാന്യം നല്‍കുക. അധിക വാക്സീനാകും കയറ്റുമതി ചെയ്യുകയെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തില് ഒരു ദിവസം മാത്രം രണ്ടര കോടി പേര്‍ക്ക് വാക്സീന് നല്കി രാജ്യം ചരിത്രത്തിലിടം നേടിയിരുന്നു.