ന്യൂഡെൽഹി: ഡെൽഹിയിൽ കൊറോണ ബാധിച്ച് സിആര്‍പിഎഫ് ജവാൻ മരിച്ചു. ഇത് ആദ്യമായാണ് കൊറോണ ബാധിച്ച് രാജ്യത്ത് ഒരു ജവാൻ മരിക്കുന്നത്. അസം സ്വദേശി ഇക്രം ഹുസൈനാണ് മരിച്ചത്. ശ്രീനഗറിൽ ജോലി ചെയ്യുന്ന ഇദ്ദേഹം അസമിൽ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രക്കിടെ ലോക്ക് ഡൗണ്‍ വന്നതിനാൽ ഡെൽഹിയിൽ ക്യാമ്പിൽ തങ്ങുകയായിരുന്നു. അതേസമയം 41 ജവാന്മാര്ക്ക് കൂടി കൊറോണ ബാധിച്ചു. ഇതോടെ ഡെൽഹി മയൂര്‍ വിഹാര്‍ സിആര്‍പിഎഫ് ക്യാമ്പ് രണ്ട് ദിവസം മുമ്പ് അടച്ചിരുന്നു.
മലയാളി ഉദ്യോഗസ്ഥരടക്കം നിരവധി പേര് ഇവിടെ കൊറോണ നിരീക്ഷണത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകരെത്തി അവശേഷിച്ച എല്ലാ സൈനികരുടെയും സാമ്പിൾ പരിശോധനക്ക് അയച്ചു.