ചങ്ങനാശേരി: ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തെ അതിരൂപതാ ആസ്ഥാനത്ത് സന്ദർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. അതിരൂപതാ ആസ്ഥാനത്ത് ചർച്ച നടത്തി.
ചങ്ങനാശേരി ആര്‍ച്ച് ബിഷപ്സ് ഹൗസിൽ രാവിലെ ഒമ്പതോടെ എത്തിയാണ് കോൺഗ്രസ് നേതാക്കൾ അരമണിക്കൂറിലെറെ മാർ പെരുന്തോട്ടവുമായി ചര്‍ച്ച നടത്തിയത്. പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട് നാര്കോട്ടി്ക് ജിഹാദുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗം സംബന്ധിച്ചു കാര്യങ്ങളും ആനുകാലിക രാഷ്ട്രീയ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടതായാണ് സൂചന.
നാര്‍കോട്ടിക് , ജിഹാദ് വിഷയങ്ങളിൽ മാർ പെരുന്തോട്ടം നേതാക്കളെ നിലപാട് അറിയിച്ചു.കോണ്‍ഗ്രസ് നേതാക്കളായ ജോസി സെബാസ്റ്റ്യൻ, പി.എസ്. രഘുറാം, അജീസ് ബെന്‍ മാത്യൂസ്, വര്‍ഗീസ് ആന്റണി, ഷിബിന്‍ ജോണ്‍, ജോമി ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
സുരേഷ് ഗോപി എംപി പാലാ ബിഷപ്പ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് കോൺഗ്രസ് നേതാക്കൾ ചങ്ങനാശേരിയിൽ എത്തിയത്. നാര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനു പിന്തുണ അറിയിച്ചായിരുന്നു സുരേഷ് ഗോപിയുടെ സന്ദര്‍ശനം.
പാലാ ബിഷപ്പ് സഹായം തേടിയാൽ ഇടപെടുമെന്നും അങ്ങോട്ടു പോയി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നില്ലെന്നുമാണ് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നത്. കൂടുതൽ അഭിപ്രായങ്ങൾ വരട്ടെ. ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം ചേരുമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ ദിവസങ്ങൾ മുമ്പെയുള്ള പ്രതികരണം.