Home Covid-19 രാജ്യത്ത് 30,570 പുതിയ കൊറോണ ബാധിതർ; 38,303 പേർ രോഗമുക്തരായി

രാജ്യത്ത് 30,570 പുതിയ കൊറോണ ബാധിതർ; 38,303 പേർ രോഗമുക്തരായി

0

ന്യൂ ഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,570 പുതിയ കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 431 മരണങ്ങളും സ്ഥിരീകരിച്ചു. 38,303 പേർ രോഗമുക്തരായി. നിലവിൽ 3,42,923 പേരാണ് ചികിത്സയിലുള്ളത്.

ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,33,47,325 ആയി. ആകെ രോഗമുക്തരായവരുടെ എണ്ണം 3,25,60,474 ആണ്. ഇതുവരെ 4,43,928 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇന്നലെ 64,51,423 പേർക്ക് വാക്സിനേഷൻ നൽകി. ഇതുവരെ 76,57,17,137 പേർക്കാണ് വാക്സീൻ നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here