Home Politics കോൺഗ്രസിൽ നിന്ന് വീണ്ടും രാജി; കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാർ സിപിഎമ്മിൽ ചേർന്നു

കോൺഗ്രസിൽ നിന്ന് വീണ്ടും രാജി; കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാർ സിപിഎമ്മിൽ ചേർന്നു

0

തിരുവനന്തപുരം: അഭിപ്രായ ഭിന്നതകൾ രൂക്ഷമായതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് വീണ്ടും രാജി. കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാർ രാജിവച്ചു. രാജിപ്രഖ്യാപനത്തിന് ശേഷം രതികുമാർ സിപിഎമ്മിൽ ചേർന്നു. .

ഏതാനും മണിക്കൂർ മുമ്പാണ് കൊല്ലത്ത് നിന്നുള്ള കോൺഗ്രസ് നേതാവ് രതികുമാർ രാജി പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ രണ്ടര വർഷത്തോളമായി കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു രതികുമാർ അതിന് മുമ്പ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.

കെപിസിസി ജനറൽ സെക്രട്ടറി കെപി അനിൽ കുമാറിന് പിന്നാലെയാണ് രതികുമാറും കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറുന്നത്. കൂടുതൽ നേതാക്കൾ കോൺഗ്രസ് വിട്ടെത്തുമെന്ന് ഇന്നലെ തന്നെ അനിൽകുമാർ സൂചന നൽകിയിരുന്നു.

എകെജി സെന്ററിലെത്തിയ രതികുമാറിനെ മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണൻ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചു. എകെ ബാലൻ പികെ ശ്രിമതി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. കൂടുതൽ പേർ രാജിവെക്കുന്നത് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here