തിരുവനന്തപുരം: കോണ്ഗ്രസ് -ലീഗ് നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ കൂടുതൽ പേർ സിപിഎമ്മിലും എൽഡിഎഫിലും എത്തുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. ഇടതു മുന്നണിയിലെത്തുന്നവർക്ക് അർഹമായ പരിഗണന ലഭിക്കും. ആർക്കും നിരാശരാകേണ്ടി വരില്ലെന്നും എം എ ബേബി പറഞ്ഞു.
അതേസമയം, ആർഎസ്പി ഇടതുപക്ഷത്തേക്ക് വരേണ്ട സാഹചര്യമില്ലെന്നും എം എ ബേബി കൂട്ടിച്ചേർത്തു. ആർഎസ്പി ഇടതുമുന്നണിയെ വഞ്ചിച്ച് യുഡിഎഫിൽ പോയ പാർട്ടി ആണ്. അവർ വഞ്ചന തുടരുകയാണെന്നും എം എ ബേബി പറഞ്ഞു.
കേരള കോണ്ഗ്രസ് എം ശക്തി തെളിയിച്ചു കഴിഞ്ഞു. ഇടതുമുന്നണിയെ ശക്തിപ്പെടുത്താൻ കേരള കോണ്ഗ്രസ് എമ്മിനു സാധിച്ചുവെന്നും എം.എ.ബേബി സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം, കോൺഗ്രസിനെ പരമാവധി ദുർബലപ്പെടുത്താനുള്ള ശ്രമത്തിലാണ് സിപിഎം. കഴിഞ്ഞ സംസ്ഥാന സെക്രട്ടറിയേറ്റിൽ തന്നെ ഇതു സംബന്ധിച്ച് ധാരണയായിരുന്നു