തിരുവനന്തപുരം: എത്ര വിളിച്ചാലും ഫോണെടുക്കാത്ത ഒരു മന്ത്രി സംസ്ഥാന മന്ത്രിസഭയിലുണ്ടെന്ന് ഇടത് എം എൽ എ യു പ്രതിഭ. ഒരു പൊതുചടങ്ങിൽ മന്ത്രി വി ശിവൻകുട്ടിയെ സാക്ഷിനിറുത്തിയായിരുന്നു പ്രതിഭയുടെ വിമർശനം. എന്നാൽ ഫോണെടുക്കാത്ത മന്ത്രി ആരെന്ന് വെളിപ്പെടുത്താൻ എം എൽ എ തയ്യാറായില്ല.
‘എപ്പോൾ വിളിച്ചാലും ഫോണെടുക്കുന്ന മന്ത്രിയാണ് വി ശിവൻകുട്ടി. അതിന് നന്ദിയുണ്ട്. എന്നാൽ മറ്റൊരു മന്ത്രിയെ പലതവണ വിളിച്ചിട്ടും ഫോണെടുക്കുന്നില്ല. വ്യക്തിപരമായ കാര്യങ്ങൾ പറയാനല്ല വിളിക്കുന്നതെന്ന് ആ മന്ത്രി മനസിലാക്കണം-പ്രതിഭയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.