കോട്ടയം: സ്നേഹമെന്ന വജ്രായുധമുപയോഗിച്ചും മറ്റു പ്രലോഭനങ്ങള്‍ ഉപയോഗിച്ചും പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകമാരന് നായര്‍. പക്ഷേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നല്‍കരുതെന്നും എന്‍എസ്എസ് പറഞ്ഞു.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരുന്നു സുകമാരന് നായര്‍. ഇത്തരത്തില്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യേണ്ട ബാധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്നും സുകമാരന് നായര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.