Home Local News ആദിവാസി യുവതി വനത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍; ഭർത്താവ് കസ്റ്റഡിയിൽ

ആദിവാസി യുവതി വനത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍; ഭർത്താവ് കസ്റ്റഡിയിൽ

0

ചാലക്കുടി: ആദിവാസി യുവതിയെ വനത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആനപന്തം ആദിവാസി കോളനി നിവാസിയായ ഇപ്പോൾ വാഴച്ചാൽ ആദിവാസി കോളനിയിൽ താമസിക്കുന്ന പഞ്ചമി (29)നെയാണ് വാഴച്ചാല്‍ വനത്തില്‍ മരിച്ച നിലയില്‍ കണ്ടത്. പഞ്ചമിയും ഭര്‍ത്താവ് പൊന്നപ്പനും ഓരില ഉൾപ്പെടെയുള്ള വനവിഭവങ്ങള്‍ ശേഖരിക്കാനായി വാഴച്ചാല്‍ വനത്തിലായിരുന്നു താമസം.

തിങ്കളാഴ്ച രാവിലെയാണ് മരിച്ച വിവരം അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് പൊന്നപ്പനെ അതിരപ്പിള്ളി എസ്.എച്ച്.ഒ ഇ.കെ ഷിജുവിൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസം രാത്രി ഭർത്താവ് പൊന്നനുമായി വഴക്കുണ്ടായതായി പറയപ്പെടുന്നു. അതിരപ്പിള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here