പോത്തന്‍കോട്: വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ചതിന്റെ എട്ടാം ദിവസം യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോത്തന്‍കോട് പാറവിളാകം സൂര്യഭവനില്‍ സൂരജ് സുനിലിന്റെ ഭാര്യ മിഥുനയെ (22) യാണ് പ്ലാമൂട് ചിറ്റിക്കര പാറ കുളത്തില്‍ ഇന്ന് രാവിലെ ഏഴുമണിയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ മുതല്‍ കാണാനില്ലാത്തിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വെയിലൂര്‍ കന്നുകാലിവനം സ്വദേശിനിയാണ്. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സെപ്തംബര്‍ അഞ്ചിന് ഞായറാഴ്ച രാവിലെ എട്ടരയോടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ മിഥുനയെ തിരുവല്ലത്തെ നഴ്‌സിംഗ് സ്കൂളിലാക്കിയശേഷം തിരികെ പോത്തന്‍കോട്ടുള്ള വീട്ടിലേക്കു മടങ്ങുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് സൂരജ് മരിച്ചത്.
അടുത്തിടെയാണ് ഇവര്‍ വിവാഹിതരായത്. ആറ്റിങ്ങല്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് സൂരജിന്റെ ബൈക്കില്‍ ഇടിക്കുകയും കാര്‍ ബൈപ്പാസിലെ ഡിവൈഡറിലേക്കു പാഞ്ഞുകയറി മറിയുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സൂരജിന്റെ ഇടതുകൈ അറ്റു തെറിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തിനിടയാക്കിയ കാറില്‍നിന്ന് ഇറങ്ങിയോടിയ മൂന്നു പേരെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്പിച്ചത്. കാറില്‍ നിന്ന് മദ്യക്കുപ്പിയും നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. കാറോടിച്ചിരുന്നത് ആറ്റിങ്ങല്‍ മൂന്നുമുക്ക് സ്വദേശിയായിരുന്നു. മറ്റു രണ്ടുപേരും കാറില്‍ ഉണ്ടായിരുന്നു.