Home State പെൺകുട്ടിക്ക് സന്ദേശം അയച്ചതിനെച്ചൊല്ലി തർക്കം; യുവാവിനെ ഏഴംഗസംഘം വെട്ടിക്കൊന്നു

പെൺകുട്ടിക്ക് സന്ദേശം അയച്ചതിനെച്ചൊല്ലി തർക്കം; യുവാവിനെ ഏഴംഗസംഘം വെട്ടിക്കൊന്നു

0

ചേർത്തല : പെൺകുട്ടിക്ക് സന്ദേശം അയച്ചതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പൂച്ചാക്കലിൽ യുവാവിനെ ഏഴംഗസംഘം വെട്ടിക്കൊന്നു. പൂച്ചാക്കൽ തൈക്കാട്ടുശ്ശേരി രോഹിണിയിൽ വിപിൻലാൽ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞദിവസം രാത്രിയാണ് ഏഴംഗസംഘം വിപിൻലാലിനെ റോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ചത്. ഒരു പെൺകുട്ടിക്ക് സന്ദേശം അയച്ചതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും പോലീസ് പറഞ്ഞു.

സന്ദേശം അയച്ചതിനെച്ചൊല്ലി നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു. കഴിഞ്ഞദിവസവും ഇതിന്റെപേരിൽ തർക്കങ്ങളുണ്ടായി. തുടർന്ന് ഏഴംഗസംഘം വിപിൻലാലിനെ തടഞ്ഞുനിർത്തി മർദിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മറ്റുപ്രതികളെ പിടികൂടാൻ പോലീസ് അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here